Saturday 6 June 2015

ഇവിടെ,അവിടെയുമില്ല ഇവിടെയും.................



 വ്യെത്യസ്തത ശ്യാമപ്രസാദിന്റെ പ്രത്യേകതയാണ്.
ക്രാഫ്റ്റ് അതിലേറെ വിജയകരവും.
പരത്തിപ്പറയുന്ന കഥകളെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാം എന്നൊരു ആശ്വാസംഎന്നും അദ്ദേഹത്തിന്‍റെ സിനിമകള്‍ തന്നിട്ടുണ്ട്.
എന്നാല്‍ ഇവിടെയില്‍ എത്തിയപ്പോള്‍ അതെല്ലാം തകിടം മറിഞ്ഞുപോയി.

പൂര്‍ണമായും അമേരിക്കയില്‍നിര്‍മിച്ച ചിത്രം.
അമേരിക്കനുമായില്ല,ഇന്ത്യനും ആയില്ല.
സ്വത്വത്തിന്റെ അന്വേഷണം ചെറുതായി,നിര്‍വികാരമായി അന്വേഷിക്കുന്നുണ്ടെങ്കിലും അത് പ്രശ്നവല്ക്കരിക്കപ്പെട്ടില്ല.
 എല്ലാവരിലും കാപട്യവും നിഷ്കളങ്കതയും ഉണ്ടെന്നു പറയുന്നത് വ്യെത്യസ്തമായി.
കഥാപാത്രങ്ങളുടെ മാനസികാപഗ്രധനത്തില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ പ്രമേയം കൈവിട്ടുപോയി.
ഏച്ചുകെട്ടി മുഴപ്പിച്ചു കാണിക്കേണ്ടിവന്നു.
പൊതു സിനിമയിലെ നായിക തന്നെയായി ഇതിലെയും.
പുരുഷനില്‍ നിന്നും സംരക്ഷണവും സ്നേഹവും പിടിച്ചുപറ്റി ജീവിക്കാന്‍ ശ്രമിക്കുന്ന സാധാരണ നായിക.

വാസ്തവികതയുടെ പിന്‍പറ്റല്‍ മാത്രമാണ് കല.യഥാതഥം ബോറടിപ്പിക്കും.ഇവിടെ തിരക്കഥയും (അജയന്‍ വേണുഗോപാല്‍) സംവിധാനവും പരാജയപ്പെടുകതന്നെ ചെയ്തു.

Sunday 22 June 2014

മമ്മൂട്ടി-ദൈവത്തിന്റെ സ്വന്തം കയ്യൊപ്പ് (കഥ)

മൂവാറ്റുപുഴയുടെ ഹൃദയഭാഗം.പൊതുവഴിയുടെ അരികില്‍, വലിയൊരു പരസ്യ ബോര്‍ഡിനു കീഴില്‍, വൃദ്ധന്‍ വെറുതെ നിന്നു.അപ്പോള്‍ അതുവഴി,തന്റെ കൈനറ്റിക് ഹോണ്ടയില്‍ ചീറി വന്ന സുന്ദരിയായ യുവതി വണ്ടി വൃദ്ധനു മുന്‍പില്‍ നിര്‍ത്തി.ബാഗില്‍ നിന്നും തന്റെ മോബൈല്‍ ഫോണ്‍ എടുത്ത് വൃദ്ധനു നേര്‍ക്ക്‌ ഫോകസ്സ് ചെയ്തു.വൃദ്ധന്‍ പുഞ്ചിരിയോടെ പോസ് ചെയ്തപ്പോള്‍ അയാളെ അവഗണിച്ചുകൊണ്ട് യുവതിയുടെ ക്യാമറ മുകളിലേക്ക് ചലിച്ചു.ജാള്യതയോടെ വൃദ്ധന്‍ മുകളിലേക്ക് നോക്കി.തന്റെ തലക്കുമുകളില്‍,പുതുതായി ഇറങ്ങിയ സിനിമയുടെ പോസ്റ്റര്‍ ആയിരുന്നു!അതിലെ സുന്ദരശരീരിയായ മമ്മൂട്ടിയുടെ ചിത്രമായിരുന്നു ആ യുവതി പകര്‍ത്തിയത്!അവള്‍ മമ്മൂട്ടിയുടെ ആരാധികയാണ്.അവളെ ശരിക്കൊന്നു കാണാന്‍ വൃദ്ധന്‍ മുഖം തിരിച്ചപ്പോഴേക്കും അവള്‍ തന്റെ വണ്ടിയില്‍ അകലേക്ക്‌ പറന്നിരുന്നു!

അവളാണ് ഭാവന.അവളുടെ വാഹനം താന്‍ ജോലിചെയ്യുന്ന,പട്ടണത്തിലെ പ്രസിദ്ധമായ വോള്‍ഗ ഫാഷന്‍ ഡിസൈനിംഗ് സെന്ററിനു മുന്നില്‍ പാര്‍ക്ക് ചെയ്തു കൊണ്ട് പതിവുപോലെ  അകത്തേക്ക് കയറിപ്പോയി.അവളുടെ വരവും കാത്തു റോഡിനു മറുവശത്തു,ഫാഷന്‍ സെന്ററിനു എതിരായി സ്ഥിതിചെയ്യുന്ന പാഴ്സല്‍ സര്‍വിസ് സെന്ററിലെ ഹരി നില്‍പ്പുണ്ടായിരുന്നു.അവള്‍ ആ ഫാഷന്‍ സ്ഥാപനത്തില്‍ പുതുതായി ജോലിക്കെത്തിയ കാലം മുതല്‍ അയാള്‍ പ്രണയത്തില്‍ വീണുപോയതാണ്.പക്ഷെ അവളില്‍ നിന്നും ഇതുവരെ അനുകൂലമായ ഒരു മറുപടി ലഭിച്ചിട്ടില്ല!

അയാള്‍ പലവട്ടം ഫാഷന്‍ സെന്റെര്‍ ഉടമയായ ഗൌതമി ചേച്ചിവഴി ശ്രമിച്ചതാണ്.എന്നാല്‍ അവളുടെ ജീവിതലക്‌ഷ്യം പ്രണയമോ, വിവാഹമോ ഒന്നും അല്ലാപോലും!മമ്മൂട്ടി എന്ന അതുല്യ നടനെ നേരില്‍ കാണുകയാണത്രേ!അതറിഞ്ഞതോടെ അയാള്‍ മമ്മൂട്ടി ഫാന്‍സ് അസോസ്സിയേഷന് രൂപം കൊടുത്തു.അതിന്റെ ആഭിമുഖ്യത്തില്‍ ഒരു മെഗാഷോ സംഘടിപ്പിച്ചു.അതില്‍ മമ്മൂക്ക പങ്കെടുക്കുമെന്ന് കരുതിയതാണ്.പക്ഷെ അവിചാരിതമായി ഉണ്ടായ ഷുട്ടിഗ് തിരക്കില്‍ അദേഹത്തിന് എത്തിച്ചേരാന്‍ ആയില്ല.പകരം വന്നത് സെക്രട്ടറി ജോര്‍ജു സാര്‍ ആയിരുന്നു!ആ പ്രോഗ്രാം രാത്രിയില്‍ അവളും അവിടെ വന്നിരുന്നു.എന്നാല്‍ അയാളെ അസ്വസ്ത്തനാക്കിക്കൊണ്ട് അവള്‍ എവിടെനിന്നോ വന്ന ഒരു ചെറുപ്പക്കാരന്റെ കാറില്‍ കയറിപ്പോയി!അവളെപ്പറ്റി പലരും പലതും പറയാന്‍ തുടങ്ങി.

ഹരി അതോടെ ആകെ തകര്‍ന്നു.തന്റെ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്താനാവാത്ത വണ്ണം അയാള്‍ നിരാശനായി.അപ്പോള്‍  ഹരിയുടെ അച്ഛന്‍ അതില്‍ ഇടപെടുകയും നിര്‍ബന്ധപൂര്‍വം ആ സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു.അതോടെ ആപ്പിലായത് ഹരിയുടെ സുഹൃത്ത് മാര്‍ട്ടിന്‍ ആണ്.കാരണം അയാള്‍ ഈ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആയിരുന്നു.ഹരി അത് അച്ഛനോടുപോലും പറയാതെ രഹസ്യമാക്കി വച്ചിരുന്നതാണ്.ഹരിയുടെ പ്രണയ നൈരാശ്യം തീര്‍ത്ത് അവനെ പഴയപടി ആക്കേണ്ടത് അതോടെ അയാളുടെ ഉത്തരവാദിത്വം ആയി മാറി.

അതിനുള്ള വഴികള്‍ തേടി നടക്കുമ്പോള്‍ ആണ് യാദൃശ്ചികമായി മാര്‍ട്ടിന്‍ തന്റെ പഴയ സഹപാടി ആയ ഉണ്ണിയെ കണ്ടുമുട്ടിയത്‌.കോളേജു പഠന കാലത്ത് അയാള്‍ നല്ലൊരു അഭിനേതാവ് ആയിരുന്നു.സിനിമ അയാളുടെ ഒരു സ്വപ്നം ആയിരുന്നു.ഇപ്പോള്‍ അയാള്‍ സിനിമാ ഫില്ടില്‍ ആണ്.നടനല്ല.മേക്കപ്മാന്‍!മാര്‍ട്ടിന്റെ പ്രശ്നം തിരിച്ചറിഞ്ഞ അയാള്‍ പോംവഴി കണ്ടെത്തി.അടുത്തുതന്നെ മമ്മൂട്ടിയുടെ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടെന്നും ആ സെറ്റില്‍ വച്ച് മമ്മുട്ടിയെ നേരില്‍ കാണാന്‍ അവസരം ഉണ്ടാക്കാമെന്നും ഉണ്ണി മാര്ട്ടിന് ഉറപ്പുകൊടുത്തു.

വിവരം അറിഞ്ഞ ഹരി സന്തോഷവാനായി.അപ്പോഴേക്കും ഭാവന ജോലിസ്ഥലത്ത് തിരിച്ചെത്തിയിരുന്നു.അന്നുവന്ന യുവാവിനെപ്പറ്റി ഹരി അവളോട്‌ ചോദിച്ചെങ്കിലും അവള്‍ വ്യെക്തമായ മറുപടിയൊന്നും പറഞ്ഞില്ല.കൂടുതല്‍ ചോദിച്ചു വഷളാക്കെണ്ടെന്നു കരുതി ഹരി അക്കാര്യം പിന്നെ മിണ്ടിയിട്ടുമില്ല.മമ്മുട്ടിയെ നേരില്‍ കാണാന്‍ അവസരമൊത്തതില്‍ ഭാവന ഏറെ ആഹ്ലാദിച്ചു.

അങ്ങിനെ ആ ദിവസം സമാഗതമായി.ഹരിയും മാര്‍ട്ടിനും ഭാവനയും കു‌ടി മമ്മൂട്ടി ചിത്രത്തിന്‍റെ ലോക്കെഷനിലേക്ക് ചെന്നു.ഒരു വിശ്രമ വേളയില്‍ ഉണ്ണി മമ്മൂട്ടിക്കു അവരെ പരിചയപ്പെടുത്തി.മമ്മൂട്ടിയെ മാത്രമല്ല,എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ ഭാവന മമ്മൂട്ടിയുടെ കാല്‍ക്കല്‍ വീണുകെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു.പതിയെ എല്ലാം ശാന്തമായപ്പോള്‍ മമ്മൂട്ടി കാര്യം തിരക്കി.അപ്പോള്‍ ഭാവന ആദ്യമായി തന്റെ ജീവിതകഥ പറഞ്ഞു.

ഭാവനയുടെ വീട് കോഴിക്കോട് ജില്ലയിലാണ്.ഒരു കുഗ്രാമം.അവള്‍ സുബൈറിനെ സ്നേഹിച്ചു.ഒരു വലിയ ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടി ഒരു മുസ്ലീമിനെ ഇഷ്ട്ടപ്പെട്ടത്‌ വീട്ടുകാര്‍ക്ക് സഹിക്കാനായില്ല.അതിനാല്‍ അവള്‍ അവന്റെ കു‌ടെ ഇറങ്ങിപ്പോയി.വിധി പക്ഷെ പ്രതികൂലമായിരുന്നു.സുബൈറിന് ഞന്മനാ ഉണ്ടായിരുന്ന ഹൃദയവാല്‍വിന്റെ പ്രസ്നം രൂക്ഷമായി.താത്ത്ക്കാലിക ചികിത്സകള്‍ കൊണ്ട് കാര്യമില്ല.മേജര്‍ ഓപ്പറേഷന്‍ വേണ്ടിവരും.ലക്ഷങ്ങള്‍ ചിലവഴിക്കണം.ഉമ്മ മാത്രമുള്ള സുബൈറിന്റെ കുടുംബത്തിനോ,നാട്ടുകാര്‍ക്കോ ആ തുക ഉണ്ടാക്കുക എളുപ്പമല്ല അപ്പോഴാണ്‌ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഇത്തരം ചില ചികിത്സാസഹായങ്ങള്‍ നടക്കുന്നുണ്ടെന്ന് കേട്ടത്.ഭാവന ഫാന്‍സ്‌ അസ്സോസ്സിയെഷനെ സമീപിച്ചു.എന്നാല്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് ചികിത്സാസഹായം നല്കപ്പെടുന്നതെന്ന് അറിയാന്‍ കഴിഞ്ഞു.ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്‌ അവള്‍ നാട്ടില്‍ നീന്നും ഇവിടെ വന്നു ജോലി നോക്കുന്നത്.എന്നെങ്കിലും മമ്മൂട്ടിയെ കണ്ട് തന്റെ അവസ്ഥയെപ്പറ്റി വിവരിക്കണമെന്നു അവള്‍ കരുതിയിരുന്നതാണ്.

ഭാവനയുടെ ജീവിതം കേട്ട് മമ്മൂട്ടി വികാര ഭരിതനായി.അദേഹം അവളെ സഹായിക്കാമെന്നു ഉറപ്പു കൊടുത്തു .അധികം വയ്കാതെ സുബൈറിന്റെ ഓപ്പറേഷന്‍ നടന്നു.അയാള്‍ ജീവിതത്തിലേക്ക് സന്തോഷത്തോടെ തിരിച്ചുവന്നു.ആശുപത്രിയില്‍ നിന്നും ഇറങ്ങുമ്പോള്‍ മമ്മൂട്ടി മ്ലാന മുഖനായി നില്‍ക്കുന്ന ഹരിയെ ശ്രദ്ധിച്ചു.തന്റെ പ്രണയം അസ്ഥാനത്തായതിന്റെ ജാള്യത അയാളില്‍ ഉണ്ടായിരുന്നു.മമ്മൂട്ടി അയാളോട് പറഞ്ഞു.

ഒന്നില്‍ തെറ്റി  എന്ന് കരുതി നിരാശനാവരുത്.നിനക്കുള്ളവള്‍ എവിടെയോ കാത്തിരുപ്പുണ്ട് 

അത്രയും പറഞ്ഞ്,കൃതാര്‍ത്ഥരായി നില്‍ക്കുന്ന എല്ലാവരോടും യാത്ര ചൊല്ലിക്കൊണ്ട്‌ മമ്മൂട്ടി ആശുപത്രിയുടെ ഇടനാഴിയിലൂടെ പുറത്തേക്ക് നടന്നു.

(ഇത് തികച്ചും ഒരു സാങ്കല്പിക കഥ മാത്രമാണ്)
൦൦൦

Wednesday 12 February 2014

1983-മുപ്പതു കഴിഞ്ഞവര്‍ക്ക് ഒരു നൊസ്റ്റാള്‍ജിയ

ആബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 നല്ലൊരു എന്റര്‍ ട്രൈനറാണ്.ബാല്യത്തോട് വിടവാങ്ങുകയും യൌവ്വനത്തോട് ചേര്‍ന്ന് നില്കയും ചെയ്യുന്ന കൌമാര കാലമാണ് ഒരു മനുഷ്യ ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ സമയം.അതൊരു ഗ്രാമ ജീവിതവും താണ്ടിയാണ് വരുന്നതെങ്കില്‍ കൂടുതല്‍ മനോഹരമാവും.അല്ലലുംപ്രത്യേക ഉത്തരവാദിത്തങ്ങളും ഇല്ലാത്തതാണ് അതെങ്കില്‍ ഏറെ ചേതോഹരം ആയിരിക്കും.അത്തരം ഒരു ജീവിത പരിസരത്ത്നിന്നും ഏറ്റവും നന്മകളെ മാത്രം വീണ്ടെടുത്ത് അവതരിപ്പിക്കുന്ന ഒന്നാണ് ഈ സിനിമ.

എണ്‍പതുകളില്‍ കൌമാരം താണ്ടിയവര്‍ക്ക് വലിയൊരു വികാരവായ്പ്പോടെ മാത്രം കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രമാണിത്.പൊതു സമൂഹം,പൊളിഞ്ഞു പോയി എന്ന് കരുതുന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ മകനിലൂടെ,തന്നെത്തന്നെ ആവിഷ്ക്കരിക്കുന്ന ഒരു വിജയ ഗാഥയാണ് ഈ സിനിമ.ജീവിതത്തിനു ഓരോരുത്തരും നല്‍കുന്നത് ഓരോ വീക്ഷണങ്ങളാണ്.ഓരോരുത്തരും കാണുന്നത് ഓരോതരം സ്വപ്നങ്ങളാണ്.പങ്കുവയ്ക്കുന്നത് പലതരം ജീവിതങ്ങളാണ്.എന്നാല്‍ കാഴ്ചയും കിനാക്കളും സഫലീകൃതആകണമെന്നില്ല.എങ്കിലും കൈവന്ന ജീവിതത്തെ ഏറെപ്പേരും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കും .വിദ്യാഭ്യാസത്തിന്റെ, ക്രിക്കറ്റിന്റെ, കാമുകിയുടെ,ഭാവന ചെയ്ത ദാമ്പത്യത്തിന്റെ എല്ലാം കൈവിട്ടുപോകല്‍ അനുഭവിക്കുന്ന നായകനാണ് ഇതിലേത്.ഒരര്‍ത്ഥത്തില്‍ എല്ലാത്തിലും "തോറ്റ" നായകന്‍.നായകന്‍ മാത്രമല്ല മറ്റുള്ളവരും.എന്നാല്‍ നായകന്‍ തന്റെ മകനിലൂടെ പൊലിഞ്ഞുപോയ ജീവിതം തിരികെ പിടിക്കുന്നു.മകനെ സഹായിക്കുന്നതിലൂടെ,അയാളുടെ ചെങ്ങാതിമാര്‍ തങ്ങളുടെ ജീവിതത്തേയും.

സിനിമയിലെ പരമ്പരാഗത പ്രണയത്തിനും ദാമ്പത്യത്തിനുമൊക്കെ ചുട്ട അടി കൊടുക്കുന്നുണ്ട് ഈ ചിത്രം.സ്വാഭാവികമായ നാട്ടുമ്പുറം വര്‍ത്തമാനങ്ങളിലൂടെ നര്‍മ്മത്തിന്റെ അടക്കിച്ചിരികളും സമ്മാനിക്കുന്നു ഈ സിനിമ.ഇത് നിഷ്കളങ്കതയുടെയും നന്മയുടെയും സിനിമയാണ്.ജീവിതം തോല്‍ക്കുന്നില്ല എന്ന പ്രഖ്യാപനമാണ്.LIFE IS A BIG PROBLUM,BUT LIVING IS THE SOLUTION,എന്ന ഇ.എം.ഫോസ്റ്ററുടെ ദര്‍ശനത്തിന്റെ പൂര്‍ത്തികരണം കൂടിയാകുന്നു ഈ നല്ല സിനിമ.

വാല്‍ക്കഷ്ണം:ഞാന്‍ ഇന്നേവരെ ജീവിതത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല.അതിനെപ്പറ്റി എ.ബി.സി.ഡി. അറിയുകയുമില്ല.എന്നിട്ടും ക്രിക്കറ്റ് ആദ്യാവസാനം വരെ നിറഞ്ഞു നില്‍കുന്ന ഈ സിനിമ ഞാന്‍ നന്നായി ആസ്വദിച്ചു!

Sunday 5 January 2014

ഒന്നുമില്ലാത്ത ഒരു പ്രണയ കഥ

 തുടക്കം കൌതുകം പകരുകയും പിന്നെ നൈരാശ്യം മാത്രം നല്‍കുകയും ചെയ്യുന്ന സിനിമയാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ.സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ ഏറെ പിന്നോട്ട്പോകുന്നു എന്ന് ഈ ചിത്രം വീണ്ടും തെളിയിക്കുന്നു.നല്ലൊരു പൊളിറ്റിക്കല്‍ ഹൂമര്‍ ആകാമായിരുന്ന കഥയെ ഇക്ബാല്‍ കുറ്റിപ്പുറം കാടുകയറ്റി.അനാഥത്വം എന്നത് എന്നും വിറ്റഴിക്കാവുന്ന ഒരു ചരക്കാണെന്ന് അന്തിക്കാട് ഇപ്പോഴും ധരിക്കുന്നു!കഷ്ടം.

ഫഹത്തിന്റെ അഭിനയം മാത്രമാണ് ഏക ആശ്വാസം.കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഒരു നടന്റെ സാന്നിധ്യം ഉണ്ടാകുന്നത് ഇപ്പോഴാണ്.പ്രത്യേകിച്ചും നടന്മാരെല്ലാം താരങ്ങളായി പൊലിയുന്ന ഈ കാലത്ത്.

൦൦൦

ദൃശ്യം തീര്‍ക്കുന്ന വിസ്മയം

ജിത്തു ജോസെഫിന്റെ ദൃശ്യം ഏറെ വിസ്മയവും ചര്‍ച്ചയും തീര്‍ക്കുന്നുണ്ട്.അതിന്റെ പ്രമേയ പരിസരം പൊതുസമൂഹ സ്വീകാര്യമാവിലെങ്കിലും അത് മുന്നോട്ടു വച്ച ക്രാഫ്റ്റ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ആദ്യപകുതി അറുബോറാണ്.എന്നാലത് രണ്ടാം പകുതിയേ സജീവമാക്കാനുള്ള കളമൊരുക്കമായിരുന്നുവെങ്കിലും തിരക്കഥയില്‍ ഏറെ പാളിച്ചകള്‍ ഉണ്ടായി.ഭ്രമരം,രസതന്ത്രം തുടങ്ങിയ ചിത്രങ്ങളുടെ ദൃശ്യങ്ങളെ അത് ഓര്‍മ്മിപ്പിച്ചു.


കാസ്റ്റിംഗ് സംവിധായകന്റെ പ്രതിഭയെ ആദരണിയമാക്കുന്നു.ഏറെ കാലത്തിനു ശേഷം മോഹന്‍ലാലിനു അഭിനയിക്കാന്‍ ഈ ചിത്രം അവസരമൊരുക്കി.സിദ്ധിക്ക് അടക്കം എല്ലാവരും നന്നായി.ഷാജോണും ഏറെ ശ്രദ്ധിക്കപ്പെട്ടു.എന്നാല്‍ പണം മുടക്കിയതിന്റെ പേരില്‍ ആ പെരുമ്പാവൂര്‍കാരന്‍ ആന്റണിയെ കെട്ടി എഴുന്നള്ളിച്ചത് അമ്പേ പാളിപ്പോയി.ബുദ്ധിയും പ്രതിഭയും ഒത്തിണങ്ങിയ രചന ഈ സിനിമയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുകതന്നെ ചെയ്യും.

൦൦൦



Friday 15 November 2013

പ്രിയദര്‍ശനെ കണ്ട് വിനയന്‍ നാണിക്കുന്നു.......

പ്രിയദര്‍ശന്‍ വിനയന് പഠിക്കുന്ന പ്രേത സിനിമയാണ് ഗിതാഞ്ജലി.മണിച്ചിത്രത്താഴ് എന്നാ സിനിമയുടെ അസ്ഥിപഞ്ജരം.മലയാളത്തിലെ ഹിറ്റുകള്‍ ഹിന്ദിയിലേക്ക് കോപ്പി അടിക്കുന്നത് അവര്‍ സഹിച്ചേക്കാം.എന്നാല്‍ അത്തരം ചെപ്പടി വിദ്യകളൊന്നും മലയാളികള്‍ സഹിക്കത്തില്ല സാറേ.കാലം മാറി.പ്രേക്ഷകര്‍ മാറി.സിനിമകളും മാറി.ഇതൊന്നും അങ്ങ് അറിഞ്ഞില്ലേ?പഴയ കുപ്പിയില്‍ പുളിച്ച വിഞ്ഞു വില്ല്ക്കുന്ന കാലവും കഴിഞ്ഞു പോയി.

വാല്‍ക്കഷ്ണം:സിനിമ റിലീസായ അന്ന് അങ്കമാലി കാര്‍ണിവല്‍ തിയേറ്ററില്‍ രണ്ടാം ഷോ കണ്ടു.ആദ്യം കണ്ടിറങ്ങി വന്നവരില്‍ ഒരാള്‍ പോലും കൊള്ളാമെന്നുപോലും പറഞ്ഞില്ല.എന്നിട്ടും ടിക്കട്ടെടുത്തതിന്റെ പേരില്‍ കയറി.അകത്ത്‌ അധികം പേര്‍ ഇല്ലായിരുന്നു.ഉള്ളവരില്‍ ഏറെയും കൂകി വിളിക്കുന്നുമുണ്ടായിരുന്നു!


ഈ ചിത്രം കണ്ടേ തിരു എന്ന് നിര്‍ബന്ധം ഉള്ളവരുണ്ടെങ്ങില്‍ ശ്രദ്ധിക്കുക.അതിനു പകരം വണ്ടികള്‍ ചീറിപ്പായുന്ന റോഡിനു നടുവില്‍ ചെന്ന് നില്‍ക്കുക.